ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയിൽ ജില്ലയിൽ നിന്ന് 500 പശുക്കൾ/ എരുമകൾ/ കിടാരികൾ എന്നിവയെ ഇൻഷ്വർ ചെയ്യാം. രണ്ടു മുതൽ 10 വയസ്സ് വരെ പ്രായമുള്ളതും പ്രതിദിനം കുറഞ്ഞത് ഏഴു ലിറ്റർ ഉൽപ്പാദന ശേഷിയുള്ളതുമായ പശു/എരുമ, ഏഴു മാസത്തിന് മുകളിലുള്ള കിടാരികൾ എന്നിവയ്ക്ക് ഒരു വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ ആണ് ഇൻഷ്വറൻസ്. 65,000 രൂപ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വർഷത്തേക്ക് ജനറൽ വിഭാഗത്തിന് 1356 രൂപയും, എസ്.സി, എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതം . മൂന്ന് വർഷത്തേക്ക് ജനറൽ വിഭാഗത്തിന് 3319 രൂപയും, എസ്.സി, എസ്.ടി വിഭാഗത്തിന് 1892 രൂപയുമാണ് . താൽപര്യമുള്ളവർ അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |