ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ എന്റെ ഭൂമി ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നേരിട്ടുകാണാനും മനസിലാക്കാനും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 13 അംഗ ഉന്നതതല ഉദ്യോഗസ്ഥ സംഘം ജില്ല സന്ദർശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരായ ലഡാക്കിൽ നിന്നുള്ള തുഷാർ ആനന്ദ്,പശ്ചിമ ബംഗാളിൽ നിന്നുള്ള പവൻ കട്യാൻ എന്നിവരടങ്ങുന്ന സംഘമാണ് രാവിലെ കളക്ടറേറ്റിലെത്തിയ ശേഷം സർവേ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോയത്. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവേ വിജയകരമായി നടപ്പിലാക്കി വരുന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും സർവേയുടെ സാങ്കേതികവശങ്ങൾമനസിലാക്കുന്നതിനുമാണ് സന്ദർശനം. രാവിലെസിവിൽ സ്റ്റേഷനിൽ എത്തിയ സംഘംജില്ലാകളക്ടർ അലക്‌സ് വർഗീസുമായി കൂടി കാഴ്ച നടത്തി. ജില്ലയിൽ പുരോഗമിക്കുന്നഡിജിറ്റൽസർവെയെക്കുറിച്ചും ജില്ലയുടെ ഭൗമശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും കളക്ടർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു.
ആര്യാട് തെക്ക് വില്ലേജിലെ ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസ് സംഘം സന്ദർശിച്ചു.
കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലാൻഡ് റിസോഴ്‌സസിലെ ഉദ്യോഗസ്ഥരായ ശ്യാം കുമാർ, ബ്രിജേഷ് സക്ലാനി,പുതുച്ചേരിയിൽ നിന്നുള്ളഉദ്യോഗസ്ഥരായ രാമകൃഷ്ണൻ ,എസ്. കാർത്തികേയൻ,
എസ് കൂപ്പൻ ,ആന്ധ്ര പ്രദേശിൽ നിന്നുള്ള എം ശ്രീനിവാസറാവു,ഡി. എൽ.ബി.എൽ കുമാർ, പി.കേസിയ കുമാരി, വൈ.ജീവൻ കുമാർ, ലഡാക്കിൽ നിന്നുള്ള സോനം നോർബോ, പശ്ചിമ ബംഗാളിൽ നിന്നുള്ള അർനാബ് ബാസു എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |