ആലപ്പുഴ: സ്റ്രോക്ക് ലഭിക്കാത്തതിനാൽ മണ്ണെണ്ണ വിതരണം പൂർണതോതിൽ ആരംഭിക്കാനാകാതെ ജില്ലയിലെ റേഷൻ വ്യാപാരികൾ. മണ്ണെണ്ണ ഡിപ്പോകൾ സ്റ്റോക്ക് എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ആറ് താലൂക്കുകളുള്ള ജില്ലയിൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോകളില്ലാത്തതിനാൽ മറ്റ് താലൂക്കുകളിലെ ഡിപ്പോകളിലെത്തി വേണം ഇവിടെയുള്ളവർ സ്റ്രോക്ക് എടുക്കേണ്ടത്. 2025-26 വർഷത്തെ ആദ്യപാദം (ഏപ്രിൽ-ജൂൺ) വരെയുള്ള മണ്ണെണ്ണ വിതരണാണ് ഇപ്പോൾ തുടങ്ങിയത്. 1198 റേഷൻ കടകുള്ള ജില്ലയിൽ 200 കടകളിൽ മാത്രമേ സ്റ്റോക്ക് എത്തിയിട്ടുള്ളുവെന്ന് വ്യാപാരികൾ പറയുന്നു.
ഈ മാസം 30ന് മണ്ണെണ്ണ വിതരണം അവസാനിക്കും. എന്നാൽ കേരളത്തിൽ മണ്ണെണ്ണ വിതരണം വൈകി ആരംഭിച്ചതിനാൽ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എ.വൈ കാർഡുകൾക്ക് ഒരുലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.
സ്റ്റോക്ക് ലഭിക്കുന്നില്ല
സ്റ്റോക്ക് എത്തിക്കാൻ ടാങ്കർ ലോറി ഇല്ലെന്ന കാരണമാണ് ഡിപ്പോ അധികൃതർ പറയുന്നത്
സ്റ്രോക്ക് എത്തിക്കാൻ നിലവിൽ ഒരു വാഹനം മാത്രമാണുള്ളതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു
രണ്ടുവർഷമായി മണ്ണെണ്ണ വിതരണം മുടങ്ങിയിരുന്നതിനാൽ പലരും ടാങ്കർ ലോറികൾ വിറ്റിരുന്നു
തിങ്കളാഴ്ച സ്റ്റോക്ക് എത്തുമെന്നാണ് നിലവിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
റേഷൻ കടകൾ (ഡിപ്പോഅടിസ്ഥാനത്തിൽ)
ചേർത്തല: 288
അമ്പലപ്പുഴ:196
കുട്ടനാട്:114
കാർത്തികപ്പള്ളി:255
മാവേലിക്കര:219
ചെങ്ങന്നൂർ:126
ഗുണഭോക്താക്കൾ (വിഭാഗം, കാർഡുകൾ, ഗുണഭോക്താക്കൾ)
എ.എ.വൈ: 38923, 122107
പി.എച്ച്.എച്ച്: 277748, 998575
എൻ.പി.എസ്: 119937, 455265
എൻ.പി.എൻ.എസ്: 186038, 675899
വില ലിറ്ററിന്: ₹ 61
ജില്ലയിൽ റേഷൻ കടകൾ
1198
മണ്ണെണ്ണ സ്റ്റോക്ക് എത്തിയത്
200 കടകളിൽ
മണ്ണെണ്ണ സ്റ്റോക്ക് എത്തിക്കാതെ വ്യാപാരികളെ ബുദ്ധമുട്ടിലാക്കുകയാണ്. സ്റ്രോക്ക് എത്തിച്ച് ജില്ലയിൽ മണ്ണെണ്ണ വിതരണം പൂർണതോതിലാക്കണം
- എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |