മാന്നാർ: മോഷണക്കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ 35 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം, കടയ്ക്കൽകാവ് വീട്ടിൽ ശശിധരൻ (65)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.1990ൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസുകളിലെ പ്രതിയായ ശശിധരനെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശശിധരൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാന്നാർ സി.ഐ രജീഷ് കുമാർ.ഡി, എസ്.ഐ ശരത്ചന്ദ്രബോസ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻസർ, റിയാസ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ഭാഗത്ത് ഒളിവിൽ താമസിച്ചു വരികയായിരുന്ന ശശിധരനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |