പയ്യാവൂർ: ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, വൈ.എം.സി.എ ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ സെമിനാറും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ലഹരി വിമുക്ത കാമ്പസ് പ്രഖ്യാപനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ഷീൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് ബാബു, ശ്രീനിവാസൻ, ഹെൽത്ത് നഴ്സ് അനഘ, വൈ.എം.സി.എ സെക്രട്ടറി റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |