തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തും കോയിപ്രം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റും സംയുക്തമായി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കി. ഇരവിപേരൂർ പഞ്ചായത്ത് 10.20 ലക്ഷം രൂപയും ക്ഷീരവികസന വകുപ്പ് 10ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തി. ഇതുപ്രകാരം 55 കറവ പശുക്കളെ പഞ്ചായത്തിലെ കർഷകർക്ക് നൽകി. കൂടാതെ ഫാം ആധുനികവല്കരണം, യന്ത്രവത്കരണം പദ്ധതി, വൈക്കോൽ വിതരണം പദ്ധതി, മിനറൽ മിക്സർ വിതരണം പദ്ധതി, കർഷകസമ്പർക്ക പരിപാടി എന്നിവ നടപ്പാക്കി. വിവിധങ്ങളായ മേൽ പദ്ധതികൾ നടപ്പാക്കിയത് പ്രകാരം പഞ്ചായത്തിൽ പാൽ ഉത്പാദനം വർദ്ധിച്ചു, പുതിയ കർഷകരെ ക്ഷീരമേഖലയിൽ എത്തിക്കാനും കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഓതറ ക്ഷീര സംഘത്തിനടുത്തുള്ള ജ്യൂവൽ ഫാമിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സൂസൻ ഫിലിപ്പ് നിർവഹിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. കോയിപ്രം ക്ഷീരവികസന ഓഫീസർ നിർവ്വഹണം നടത്തിയ പദ്ധതിയെക്കുറിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് റീബാ തങ്കച്ചൻ വിശദികരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിജി ജോൺ മാത്യു, രാജീവ് എൻ.എസ്, ഇരവിപേരൂർ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ.ആർ, ജോസഫ് മാത്യു, വിജയമ്മ.കെ.കെ, ഓതറ ക്ഷീരസംഘം പ്രസിഡന്റ് ശശിധരൻനായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |