കൊല്ലം: ജോലിസ്ഥലത്തെ അമിത സമ്മർദ്ദം ഒഴിവാക്കി സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിന് ഓൾ ഇന്ത്യ പ്രൊഫഷനൽസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർ അന്ന ഫോർ ഓൾ ക്യാമ്പയിന്റെ ജില്ലാതല പൊതുസമ്പർക്ക പരിപാടിയും ഒപ്പ് ശേഖരണവും തേവള്ളി എ.എ.റഹീംസ് ജലദർശിനിയിൽ സംഘടിപ്പിച്ചു.
അന്ന സെബാസ്റ്റ്യൻ എന്ന യുവ ചാർട്ടേഴ്‌ഡ് അക്കൗണ്ടന്റ് ജോലിസമ്മർദ്ദം താങ്ങാതെ മരിച്ച സാഹചര്യത്തിലാണ് ക്യാമ്പയിൻ. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ആമീൻ ആസാദ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്ത് ബാലൻ വിഷയാവതരണം നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആനന്ദ് മോഹൻ രാജൻ, ഡോ. അലക്സാണ്ടർ ജേക്കബ്, ശാസ്ത്രവേദി പ്രസിഡന്റ് അച്യുതശങ്കർ.എസ്.നായർ, ഫർഹാൻ യാസീൻ, ഡോ. ഗൗരി മോഹൻ, ഫസലുറഹ്മാൻ, ബി.ശ്രീകുമാർ, ദീപ ഈശ്വർ, എസ്.പ്രവീൺ, ഡോ. ഹൈഫ മുഹമ്മദ് അലി, ഡോ. അശ്വതി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് പാനലുകളിലായി നടന്ന ചർച്ചകളിൽ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. എ.ഐ.പി.സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ ശ്രീനിവാസൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |