പേരാവൂർ: 'ഓട്ടം നേട്ടങ്ങൾക്ക് വഴിയാക്കും' എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്‌സ്‌ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ 24ന് വൈകുന്നേരം 4 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ ആരംഭിക്കും.ചെവിടിക്കുന്ന് തൊണ്ടിയിൽ വഴി മണത്തണ പുതിയകുളം പരിസരത്ത് സമാപിക്കും.രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ നടത്തപ്പെടുന്ന മൺസൂൺ റൺ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം ഉള്ളത് പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ടും ലഘുഭക്ഷണവും സൗജന്യമായിരിക്കും.പങ്കെടുക്കുവാൻ താല്‌പര്യമുള്ളവർ 9946565916, 9447935969 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം അന്നേദിവസം മൂന്നുമണി മുതൽ ടീഷർട്ട് വിതരണം നടക്കും.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സൈമൺ മേച്ചേരി പ്രോഗ്രാം ചെയർമാൻ തോമസ് ആന്റണി കൺവീനർ ടി.എൻ.ഷിജു, സെക്രട്ടറി ഷിജു ആര്യപറമ്പ്,ട്രഷറർ ജെയിംസ് തേക്കനാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |