തിരുവനന്തപുരം: 17 വർഷ ഇടവേളയ്ക്ക് ശേഷം റവാഡ ചന്ദ്രശേഖർ കേരള പൊലീസിലേക്ക് മടങ്ങിയെത്തുന്നത് പൊലീസ് മേധാവിയായി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ അസി.ഡയറക്ടറായി 2008ൽ കേരളം വിട്ടതാണ്.
ഐ.ബിയിലെ രണ്ടാമനായ സ്പെഷ്യൽ ഡയറക്ടറായിരിക്കെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്രി) ആയി നിയമിച്ചിരുന്നു. ഇത് ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായത്. റവാഡ ചന്ദ്രശേഖർ കേരളകൗമുദിയുമായി സംസാരിക്കുന്നു.
?പ്രഥമ പരിഗണനകൾ എന്തൊക്കെയാവും
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിലാവും മുൻഗണന. ബാക്കിയെല്ലാം ചുമതലയേറ്റശേഷം തീരുമാനിക്കാം. ജനങ്ങൾക്ക് കഴിയുന്നത്ര മികച്ച സേവനം ഉറപ്പാക്കും.
?വളരെയേറെ അഭ്യൂഹങ്ങൾക്കൊടുവിലാണ് നിയമനം
ഡി.ജി.പിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷം. സംസ്ഥാന സർക്കാരിനോട് നന്ദി പറയുന്നു
?കൂത്തുപറമ്പ് വെടിവയ്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിവാദമുണ്ടായല്ലോ
അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. അതിൽ നിന്നെല്ലാം കോടതി എന്നെ കുറ്റവിമുക്തനാക്കിയതാണ്
? രാജ്യത്തെ ഒന്നാം നമ്പർ സേനയാണ് കേരള പൊലീസ്
ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും കേരള പൊലീസ് നമ്പർ വൺ ആണ്. അത് അങ്ങനെ തന്നെ തുടരും
? സേനയിൽ പ്രൊഫഷണലിസം കൊണ്ടുവരുമോ
ഇപ്പോൾത്തന്നെ പ്രൊഫഷണലായ സേനയാണ്. സാധാരണ ജനങ്ങൾക്ക് സാദ്ധ്യമായതിൽ ഏറ്റവും മികച്ച സേവനം നൽകും
?ഏറെക്കാലമായി കേരളത്തിലില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുമോ
അതു ശരിയാണ്. പക്ഷേ എല്ലാം പെട്ടെന്ന് മാനേജ് ചെയ്യാനാവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |