തിരുവനന്തപുരം: പഴം,പച്ചക്കറി എന്നിവയ്‌ക്ക് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും പലവ്യഞ്ജനങ്ങളും വിൽക്കുന്ന 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ഓണത്തിന് മുമ്പ് ആരംഭിക്കും. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും കോർപ്പറേഷനിൽ അഞ്ചും വീതമാണ് ആരംഭിക്കുന്നത്. ഇതിനായി ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്തും. പൊതുനെയിംബോർഡ്,കളർ കോഡ് എന്നിവയുണ്ടാകും.
ഫാർമർ പ്രൊഡ്യൂസർ കമ്പനി,പൊതുമേഖലാ സ്ഥാപനം,കുടുംബശ്രീ എന്നിവയുടെ ഉത്പന്നങ്ങൾ ഹോർട്ടികോർപ്പ് ശേഖരിച്ച് ഫ്രാഞ്ചൈസികൾക്കെത്തിക്കും. വില്പനയ്ക്ക് ആനുപാതികമായി നിശ്ചിത ശതമാനം കമ്മിഷൻ നൽകും. വില്പനശാലയുടെ മറ്റു ചെലവുകളെല്ലാം സംരംഭകൻ വഹിക്കണം. ഹോർട്ടികോർപ്പ് നേരിട്ട് വാങ്ങുന്നവമാത്രമേ സ്റ്റോറുകളിൽ വിൽക്കു. പ്രാദേശികമായ ഉത്പന്നങ്ങളും ഹോർട്ടികോർപ്പിന്റെ അനുമതിയോടെ വിൽക്കാം.
ഉത്പന്നങ്ങൾ
ഹോർട്ടികോർപ്പിന്റെ പച്ചക്കറി, തേൻ
കൊടുമൺ റൈസ്,കുട്ടനാട് റൈസ്,കേര,കേരജം വെളിച്ചെണ്ണ
മിൽമ ഉത്പങ്ങൾ,കണ്ണൂർ ദിനേശ് സംഘം ഉത്പങ്ങൾ,മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ഉത്പന്നങ്ങൾ
ഫ്രാഞ്ചൈസി ഡെപ്പോസിറ്റ് - 25,000 രൂപ
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് - 15,000 രൂപ
ഓണത്തിന് മുമ്പ് ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കും. അതിനുള്ള അവസാന വട്ട നടപടികൾ പുരോഗമിക്കുകയാണ്.
-അഡ്വ. എസ്. വേണുഗോപാൽ
ചെയർമാൻ,ഹോർട്ടികോർപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |