മുസഫർനഗർ: മകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ആർ.എസ്.എസ് പ്രവർത്തകനെ അച്ഛനും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ആർ.എസ്.എസ് പ്രവർത്തകനായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പിതാവ് കവർപാലിനെയും ഒരു മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ പങ്കജ് മാസങ്ങളായി ശല്യം ചെയ്യുന്നുവെന്നും ഇതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. മക്കളായ മോനുവിനെയും പ്രമോദിനെയും കൂടെ കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് കർവാര ഗ്രാമത്തിൽ പങ്കജിന്റെ മൃതദേഹം കണ്ടെടുത്തത്.
തുടർന്ന് ഞായറാഴ്ച വൈകീട്ട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രതിയായ പ്രമോദിനെ ഇതുവരെ കണ്ടെത്താനായില്ല. പങ്കജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് എസ്.പി അഭിഷേക് യാദവ് അറിയിച്ചു. പ്രമോദിനെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |