മൂവാറ്റുപുഴ: തൃശ്ശൂർ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ സ്വദേശി സുരേഷ് മാധവനും കുടുംബവും സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ കരസ്ഥമാക്കി. മൊത്തം 9 മെഡലുകളാണ് ഈ കുടുംബം നേടിയത്.
സുരേഷ് മാധവൻ ഗ്രാന്റ് മാസ്റ്റർ 90 കിലോ വിഭാഗത്തിൽ രണ്ട് വെള്ളി മെഡലുകൾ. ഭാര്യ റീജ സുരേഷ് ഒരു വെള്ളി, ഒരു വെങ്കല മെഡൽ നേടി. മക്കളായ കോട്ടയം മെഡിക്കൽ കോളേജ് ബി.പി.സി. വിദ്യാർത്ഥിനി ആർദ്ര സുരേഷ് യൂത്ത് 50 കിലോ വിഭാഗത്തിൽ രണ്ട് വെള്ളി മെഡലുകളും സെന്റ് അഗസ്റ്റിൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമേയ്യ സുരേഷ് ഒരു വെള്ളി മെഡലും എസ്.എൻ.ഡി.പി. സ്‌കൂളിൽ 8ാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ സുരേഷ് രണ്ട് സ്വർണ മെഡലുകളും നേടി.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ്‌ളിയിൽ നിന്നാണ് ഇവർ മെഡലുകൾ ഏറ്റുവാങ്ങിയത്. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ കുടുംബത്തെ കേരള പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോജോ ഏലൂരും സംസ്ഥാന ട്രഷറർ റോഷിത്തും അനുമോദിച്ചു. 2018 മുതൽ തുടർച്ചയായി ഈ കുടുംബം ദേശീയ മെഡലുകൾ കരസ്ഥമാക്കി വരുന്നുണ്ട്.
അന്താരാഷ്ട്ര മത്സരം
2025 സെപ്തംബർ 10 മുതൽ 22 വരെ ബൾഗേറിയയിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹതയും സുരേഷ് മാധവനും കുടുംബവും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |