മുഹമ്മ: മുഹമ്മ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പ്രച്ച മഹാത്മാഗാന്ധി കുടുംബ സംഗമം യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. സി. കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. തിർന്ന കോൺഗ്രസ് പ്രവർത്തകരേയും, എസ് എസ് എൽ സി പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് പ്രസിഡന്റ് പി. എസ്. ഷിജിൽ അധ്യക്ഷത വഹിച്ചു . കെ. ആർ. രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആർ. ശശിധരൻ , കെ. സി.ആന്റണി , കെ. എസ്. ജയപാലൻ, അനീഷ് പി തയ്യിൽ , പി. എസ്. സിദ്ധാർത്ഥൻ, കെ. പി. തിലകൻ , സന്തോഷ്, പി. അജയൻ ,കെ. കെ. ഹനസ്, ജോഷി ലാൽ എന്നിവർ സംസാരിച്ചു. പി എൻ പുരുഷൻ സ്വാഗതവും അനീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |