
റാന്നി : സമഗ്ര ശിക്ഷാ കേരള കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സംയോജിത തൊഴിൽ പരീക്ഷണശാല ''ക്രിയേറ്റീവ് കോർണർ'' ഏകദിന ക്യാമ്പ് നടത്തി. കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ലക്ഷ്യം. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എം.വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി കോർഡിനേറ്റർ എസ്.ദീപ്തി പദ്ധതി വിശദീകരണം നടത്തി.ക്യാമ്പ് ഡയറക്ടർ സി.ജി.ഉമേഷ്, സീനിയർ അസിസ്റ്റന്റ് കെ.കെ.ശശീന്ദ്രൻ, അദ്ധ്യാപകരായ എസ്.ചിഞ്ചു, പി.സിനി, സ്വയംപ്രഭ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |