തിരുവനന്തപുരം: കന്യാകുമാരി സ്വാമിത്തോപ്പ് പഥി ആരാധനാലയത്തിൽ മാർച്ചിൽ തുടങ്ങുന്ന ഉത്സവത്തിന് ഷർട്ട് ധരിച്ച് ദർശനം നടത്താൻ അനുവദിക്കുമെന്ന് മഠാധിപതി ബാലപ്രജാപതി അടിഗളാർ പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിലായിരുന്നു പ്രഖ്യാപനം. യോഗം കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.വേലായുധൻ വിരാലി രചിച്ച അയ്യാ വൈകുണ്ഠനാഥ ദർശന പരിചയം എന്ന പുസ്തകത്തിന്റെ പ്രകാശനം മഹാത്മ അയ്യങ്കാളിയുടെ ചെറുമകനായ ടി.കെ.അനിയന് നൽകി ബാലപ്രജാപതി അടിഗളാർ നിർവഹിച്ചു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർ, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, സംസ്ഥാന പ്രസിഡന്റ് ഡി.സുദർശനൻ, കേരള മൺപാത്ര നിർമ്മാണ സമുദായസഭ സംസ്ഥാന ട്രഷറർ സി.കെ.ചന്ദ്രൻ, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം.ബിനാസ്, ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |