നീലേശ്വരം(കാസർകോട്) : കീം പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സന്തോഷത്തിലാണ് നീലേശ്വരം പേരോലിലെ സാജ് നിവാസിൽ ഹൃദിൻ എസ്.ബിജുവും കുടുംബവും. 561 മാർക്ക് നേടിയാണ് ഹൃദിൻ ഒന്നാം സ്ഥാനത്തെത്തിയത്. ജനറൽ വിഭാഗത്തിൽ 114-ാം സ്ഥാനമാണ്. കഴിഞ്ഞ വർഷം അറുന്നൂറിൽ 536 മാർക്കോടെ എസ്.സി വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 319-ാം റാങ്കുമായിരുന്നു. മദ്രാസ് ഐ.ഐ.ടി യിൽ ബിടെക് ഇലക്ട്രിലിൽ പ്രവേശനം നേടി നിൽക്കെയാണ് ഹൃദിനെ തേടി റാങ്ക് എത്തിയത്. കുസാറ്റ് എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ഹൃദിൻ എസ് ബിജു പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കും ജനറൽ വിഭാഗത്തിൽ നാൽപതാം റാങ്കും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |