കയ്പമംഗലം: വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സമിതി സ്വദേശിയും സ്റ്റേഷൻ റൗഡിയുമായ കിഴക്കേവളപ്പിൽ വീട്ടിൽ മനോജി(45)നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10.30ന് കെെയിൽ വെട്ടുകത്തിയുമായി പെരിഞ്ഞനം സമിതി സ്വദേശിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും കഴുത്തിനു നേരെ വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്‌പെക്ടർമാരായ ഹരിഹരൻ, ജയ്‌സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിൽബർട്ട്, സിവിൽ പൊലീസ് ഓഫീസർമാരായ ഡെൻസ് മോൻ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |