കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിന്റെ നിയമനം നിയമാനുസൃതമാണെന്നും കൂത്തുപറമ്പ് വെടിവയ്പ് ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കൂത്തുപറമ്പ് കേസ് അന്വേഷിച്ച പദ്മനാഭൻ കമ്മിഷന്റെ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചാണ് രാഗേഷ് ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാന സർക്കാരിന്റെ പൊലീസ് നയത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തിയാണ് റവാഡ ചന്ദ്രശേഖർ. 1994 നവംബർ 25നാണ് കൂത്തുപറമ്പ് വെടിവയ്പുണ്ടായത്. നവംബർ 23ന് വൈകുന്നേരമാണ് തലശ്ശേരി എ.എസ്.പിയായി റവാഡ ചന്ദ്രശേഖർ അവിടത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ചോ സ്ഥിതിഗതികളെക്കുറിച്ചോ അദ്ദേഹത്തിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് ജോയിൻ ചെയ്ത ഉദ്യോഗസ്ഥൻ ഏതെങ്കിലും വിധത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ഒരുവിധത്തിലും പറയാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |