കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിന് യൂറോളജിക്കൽ അസോസിയേഷൻ ഒഫ് കേരളയുടെ പിന്തുണ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ അടിസ്ഥാന ശസ്ത്രക്രിയ സൗകര്യങ്ങളില്ലെന്നത് ജനങ്ങൾക്കും ഡോക്ടർമാർക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.വി. വിനോദ് പറഞ്ഞു. ഹാരിസിന്റെ കർത്തവ്യബോധവും ധീരമായ നിലപാടും സത്യസന്ധതയും രോഗികളോടും വിദ്യാർത്ഥികളോടുമുള്ള ആത്മാർത്ഥതയും പ്രശംസയർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |