കൊല്ലം: അയത്തിൽ നളന്ദ നഗറിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തട്ടാമല ഒലിക്കരവയൽ ശാർക്കര പുത്തൻ വീട്ടിൽ അൽത്താഫിനെയാണ് (22) ഇരവിപുരം പൊലീസും കൊല്ലം സിറ്റി ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടിയത്. ലഹരി സംഘങ്ങളെ പിടികൂടാൻ പൊലീസ് നടത്തിയ പരിശോധനയിൽ രജിസ്‌ട്രേഷൻ നമ്പരില്ലാത്ത ബൈക്കിലെത്തിയ അൽത്താഫിനെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് 1.93 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത നരഹത്യാ കേസിലും പ്രതിയാണ് അൽത്താഫ്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജ്‌മോഹൻ, സബിത, നൗഷാദ്, സി.പി.ഒമാരായ അൽസൗഫീർ, നിതിൻ, അനീഷ് എന്നിവരടങ്ങിയ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോനയിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |