ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ 10:20ന് ഡൽഹിയിലെ ഫരീദാബാദിലുള്ള ജിമ്മിലാണ് സംഭവം. ബിസിനസുകാരനായ പങ്കജ് (35) ആണ് മരിച്ചത്. പതിവ് വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വ്യായാമം തുടങ്ങി മിനിട്ടുകൾക്കുള്ളിലാണ് പങ്കജ് കുഴഞ്ഞ് വീണത്.
ശബ്ദം കേട്ടെത്തിയ ജിമ്മിലുണ്ടായിരുന്ന മറ്റൊരാൾ പങ്കജിനടുത്തെത്തി വിളിച്ചെങ്കിലും ഉണർന്നില്ല. ഇയാൾക്ക് ഭാരക്കുടുതലുള്ളതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും കഴിയാത്ത അവസ്ഥയിലായിരുന്നു.
തുടർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബികെ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |