എടക്കര: ചുങ്കത്തറ പഞ്ചായത്തിലെ കാട്ടാനശല്യത്തിനെതിരെ കേരള കർഷക സംഘം ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം പി. സെഹീർ ഉദ്ഘാടനം ചെയ്തു. പി.ടി. യോഹന്നാൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയി, സിപി.എം ചുങ്കത്തറ ലോക്കൽ സെക്രട്ടറി സി. ബാലകൃഷ്ണൻ, കർഷക സംഘം ചുങ്കത്തറ പഞ്ചായത്ത് സെക്രട്ടറി ഇ.എ. മാർക്കോസ്, വിൽസൺ, കെ.കെ. പൗലോസ്, ബിന്ദു കുരിക്കാശേരി , വി.പി. ഹാൻസി, ഷാജഹാൻ ചേലൂർ, കെ.ബി. ബിനീഷ്, പി.എൻ. ജിജിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |