തിരുവനന്തപുരം:കാസർകോട് കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400കെ.വി.ലൈൻ നിർമ്മിക്കുന്നതിന് വിനിയോഗിക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായി.ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ നിന്നുള്ള എം.എൽ.എ.മാർ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് ധാരണയുണ്ടായത്.
ഇതനുസരിച്ച് ടവർനിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നൽകും. ഭൂമിയുടെ കുറഞ്ഞ ന്യായവില സെന്റിന് 7,000 രൂപയായി നിശ്ചയിച്ചു. മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് ജില്ലാ കലക്ടർ നിശ്ചയിക്കുന്ന നിരക്കിൽ നഷ്ടപരിഹാരം നൽകും. കൂടാതെ ലൈനിനു താഴെ വരുന്ന വീടുകൾക്ക് രണ്ട് ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നൽകും. എം.എൽ.എ.മാരായ സണ്ണി ജോസഫ്,സജി ജോസഫ്,കണ്ണൂർ ജില്ലാ കളക്ടർ അരുൺ.കെ.വിജയൻ, വൈദ്യുതി ബോർഡ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിർ മുഹമ്മദ് അലി., കെ.എസ്.ഇ.ബി.ഡയറക്ടർമാരായ ബിജു ആർ., ശിവദാസ് എസ്., ചീഫ് എൻജിനീയർ ഷീബ .കെ.എസ്., എന്നിവരും ആക്ഷൻ കമ്മിറ്റി അംഗങ്ങളും അതത് സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.
ടവർനിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340%
ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |