പി.ജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025 വിവരങ്ങൾ വെബ്സൈറ്റിൽ.
ബിരുദ കോഴ്സുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ രജിസ്ട്രേഷൻ നടത്താനും ഓപ്ഷൻ നൽകാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.
വിവിധ പഠന വകുപ്പുകളിൽ ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ച 5ന് വൈകിട്ട് നാലിനകം കാര്യവട്ടം ക്യാമ്പസ്സിലെ സി.എസ്.എസ് ഓഫീസിൽ രേഖകൾ ഹാജരാക്കണം.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.സി.ജെ, എം.ടി.എ 2015 ന് മുൻപുള്ള അഡ്മിഷനുകൾ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 25 ന് നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2025) പരീക്ഷയുടെ വൈവാവോസി പരീക്ഷകൾ 16 ന് നടക്കും.
സമയപരിധി നീട്ടി
തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 25.3.2025 ലെ വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പർ 6/2025 സെക്രട്ടറി, അസി. സെക്രട്ടറി, 8/2025 ജൂനിയർ ക്ളാർക്ക്/കാഷ്യർ, 9/2025 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, 10/2025 ഡേറ്റാ എൻട്രി ഓപ്പറേറ്റർ) വിവിധ സഹകരണ സംഘം /ബാങ്കുകളിലെ വിവിധ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയപരിധി 10.5.2025 വരെ ദീർഘിപ്പിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.
ഓർമിക്കാൻ
1. സി.യു.ഇ.ടി യു.ജി ഫലം ഇന്ന്: സി.യു.ഇ.ടി യു.ജി ഫലം നാഷൺൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് പ്രഖ്യാപിക്കും. വെബ്സൈറ്റ് cuet.nta.nic.in
2. സി.ബി.എസ്.ഇ സപ്ലിമെന്ററി: സി.ബി.എസ്.ഇ ക്ലാസ് 10, 12 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 10 മുതൽ 15 വരെ നടക്കും. 7ന് മുമ്പ് ബോർഡ് പരീക്ഷാ ഫലവും അഡ്മിറ്റ് കാർഡും സഹിതം വിദ്യാർത്ഥികൾ അതത് സ്കൂളുമായി ബന്ധപ്പെടണം.
എൻജിനിയറിംഗ്, എം.ബി.എ പ്രവേശനം
തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്, എം.ടെക്, എം.ബി.എ കോഴ്സുകളിൽ ഒഴിവുള്ള സീറ്രുകളിൽ പ്രവേശനത്തിന് 7ന് കോളേജിൽ ഹാജരാകണം. ഫോൺ- 9446527755
എൽ എൽ.എം കോഴ്സിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കോഴിക്കോട് ലാ കോളേജിൽ എൽ എൽ.എം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇടയ്ക്ക് പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലാ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി 8ന് വൈകിട്ട് 3 വരെ അപേക്ഷിക്കാം.
അപേക്ഷാഫോമും മറ്റുവിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉൾപ്പെടുത്തണം.
19 ജില്ലാ വിദ്യാഭ്യാസ
ഓഫീസർമാർക്ക് നിയമനം
തിരുവനന്തപുരം : സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിയമനം നൽകി. സ്ഥാനക്കയറ്റം വഴിയാണ് നിയമനം. സ്കൂൾ തുറന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികളിലൂടെ സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. സംസ്ഥാനത്താകെ 43 വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. ഇതിൽ 19 ഇടങ്ങളിലാണ് വിരമിക്കലും സ്ഥാനക്കയറ്റവും മൂലം ഒഴിവുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |