ഒപ്പം ഡെങ്കിയും എലിപ്പനിയും
തൃശൂർ : ജില്ലയിൽ പനി പടരുന്നതോടെ ചികിത്സ തേടിയത് ആറായിരത്തിലേറെ പേർ. ഒപ്പം ഡെങ്കിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു. പല ദിവസങ്ങളിൽ ആയിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. ഒരാഴ്ച്ചക്കുള്ളിൽ 6152 പേരാണ് ചികിത്സ തേടി സർക്കാർ ആശുപത്രികളിൽ എത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതിലും ഏറെയാണ്. മൺസൂൺ കാലയളവിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കാറുണ്ടെങ്കിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ജില്ലാ ജനറൽ ആശുപത്രികൾ, ജില്ലാ താലൂക്ക് ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒ.പികളിൽ വൻതിരക്കാണ്. കഴിഞ്ഞ വർഷം 2,18,665 പേരാണ് പനി ബാധിതരായി എത്തിയത്.
അമ്പതിലേറെ പേർക്ക് ഡെങ്കി
കഴിഞ്ഞ 25 മുതൽ ജൂലായ് രണ്ട് വരെയുള്ള കണക്ക് പ്രകാരം അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കി കൂടുതൽ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്കയുമുണ്ട്. കഴിഞ്ഞ വർഷം 17 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
എലിപ്പനി മരണം
ഒരാഴ്ച്ചക്കുള്ളിൽ പത്ത് പേർക്കാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരിൽ കൂടുതൽ തൃശൂരാണ്. 41 പേരാണ് മരിച്ചത്. 413 പേർക്കായിരുന്നു എലിപ്പനി ബാധിച്ചത്.
ഒരാഴ്ച്ചയിലെ കണക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |