ക്ലാപ്പന: സംസ്ഥാന വ്യാപാരി വ്യവസായ സമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് വ്യാപാര ഭവൻ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ നിർവഹിക്കും. ഏരിയാ പ്രസിഡന്റ് ഷാനവാസ് ബഷീർ അദ്ധ്യക്ഷനാകും. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ മെരിറ്റ് അവാർഡ് വിതരണം നടത്തും. നഗരസഭാ ചെയർപേഴ്സൺ പടിപ്പുര ലത്തിഫ് മുതിർന്ന വ്യാപാരികളെ ആദരിയ്ക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, വ്യവസായ വികസന ഓഫീസർ സി.കെ.ദിപ്തി, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷെഹന നസീം, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ റജി ഫോട്ടോ പാർക്ക്, സമിതി ഭാരവാഹികളായ സബിത, എ.അജയകുമാർ, മുരളീധരൻ, അശോകൻ ചെന്താര, സ്മിത, സന്തോഷ്, നസീറ, സുനിൽകുമാർ എന്നിവർ സംസാരിക്കും. ഏരിയാ സെകട്ടറി എം.എസ്. അരുൺകുമാർ സ്വാഗതവും ട്രഷറർ വി.ശിവൻകുട്ടി നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |