കോഴിക്കോട്: രാമനാട്ടുകര മുതൽ അഴിയൂർ വരെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും കാലതാമസവും പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായത്തെ പരിഗണിക്കാതെ അശാസ്ത്രീയമായ രീതിയിൽ പ്രവൃത്തി തുടരുകയാണെങ്കിൽ കടുത്ത പ്രതിഷേധം ഉയരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ജില്ലയിൽ വ്യാപകമായി മത്സരിക്കുവാൻ തീരുമാനിച്ചു. അഷ്റഫ് മൗലവി പ്രാവച്ചമ്പലം, ബഷീർ കണ്ണാടിപ്പറമ്പ്, കെ.ജലീൽ സഖാഫി, പി.വിജോർജ്, വാഹിദ് ചെറുവറ്റ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |