കൊച്ചി: ആശാവർക്കർമാരുടെ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സമരരംഗത്തില്ലാത്ത സംഘടനകളെയടക്കം കക്ഷിചേർക്കണമെന്ന് ഹൈക്കോടതി. എല്ലാ സംഘടനകളേയും കേട്ട് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
സമരരംഗത്തുള്ള ഒരുസംഘടനയെ എതിർകക്ഷിയാക്കിയിട്ടുണ്ടെന്നതല്ലാതെ ആശ വർക്കർമാരുമായി ബന്ധപ്പെട്ട സംഘടനകളൊന്നും ഹർജികളിൽ കക്ഷിയല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും 15ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |