തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച മന്ത്രിമാരായ വീണാ ജോർജിനും വി.എൻ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ആവശ്യപ്പെട്ടു.
തകർന്ന കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിൽ ആളില്ലെന്നുമുള്ള രണ്ടു മന്ത്രിമാരുടെ പ്രസ്താവന ഒരു ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി. ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സർക്കാർ ആശുപത്രികളിലെ ദുരവസ്ഥ കേരളം കേട്ടതാണ്. മരുന്നും ഉപകരണങ്ങളുമില്ലാത്ത ശോചനീയാവസ്ഥയാണ് മെഡിക്കൽ കോളേജുകളിൽ.അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും മക്കൾക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |