അടിമാലി: പുതുതലമുറയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമാക്കി അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും വനം വകുപ്പും സംയുക്തമായി 'വനമഹോത്സവം- 2025" സംഘടിപ്പിച്ചു. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുക, പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് അവബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ട് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച പരിപാടി അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ.എസ്. ശോഭ അദ്ധ്യക്ഷത വഹിച്ചു. വന മഹോത്സവ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂൾ ക്യാമ്പസിൽ വൃക്ഷതൈ നടൽ, പ്രകൃതി വന സംരക്ഷണത്തെ അടിസ്ഥാനമാക്കി സെമിനാർ എന്നിവയും സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എസ്. അജി, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.സി. വിനോദ് , ഹെഡ് മിസ്ട്രസ് പി.എസ്. പ്രിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. അജയ്, സൗമ്യ എസ്. രാജൻ, സി.പി.ഒ കെ. വിനു, സ്റ്റാഫ് സെക്രട്ടറി കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |