സുൽത്താൻ ബത്തേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സർവ്വജന ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനി അഗീന ബെന്നിയെ പി.ടി.എ അനുമോദിച്ചു. കൈപ്പഞ്ചേരി ടി.എ.ബെന്നിയുടെയും ഷൈനി ബെന്നിയുടെയും മകളായ അഗീന എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ സർവ്വജനയിലാണ് പഠനം നടത്തിയത്. പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടിയാണ് വിജയിച്ചത്. ഡൽഹി റാവൂസ് ഐ.എ.എസ് അക്കാദമിയിൽ പ്രവേശനം നേടി ഐ.പി.എസ് ഓഫീസറാകാനാണ് അഗീന ആഗ്രഹിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ടി.കെ.ശ്രീജൻ,പ്രിൻസിപ്പൾ അബ്ദുൾനാസർ, അദ്ധ്യാപകരായ ജി. സുജിത്കുമാർ, കെ.കെ. റസീന, സി. ബിനു, വി.എസ്.ദീപ എന്നിവർ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |