കൊച്ചി: രാജ്യത്തെ പ്രമുഖ തുറമുഖങ്ങളിൽ കഴിഞ്ഞ 20വർഷത്തെ ആശ്രിത നിയമനങ്ങളുടെ വിവരങ്ങൾ തേടിയ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നടപടി സ്വാഗതാർഹമെന്ന് കൊച്ചിൻ പോർട്ട് എംപ്ലോയീസ് സംഘ് വാർത്താക്കുറിപ്പിൽ പറഞ്ഞു. തുറമുഖങ്ങളിൽ ഇതുവരെ നടന്ന ആശ്രിത നിയമനങ്ങളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം തുറമുഖ ചെയർമാന്മാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചി തുറമുഖ ട്രസ്റ്റിൽ വർഷങ്ങളായി ആശ്രിത നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എംപ്ലോയീസ് സംഘ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന് നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.
കൊച്ചിയിൽ മാത്രം മുന്നോറോളം അപേക്ഷകർ നിയമനം കാത്തിരിക്കുന്നുണ്ട്. ഇവർക്ക് ഉടൻ നിയമനം നൽകണമെന്ന് പ്രസിഡന്റ് കെ.കെ. വിജയകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |