കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ഹോസ്ദുർഗ് യൂണിറ്റ് കൺവെൻഷൻ കാരാട്ട് വയൽ പെൻഷൻ ഭവനിൽ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. 2024 ജൂലായ് മുതൽ പ്രാബല്യത്തിൽ പെൻഷൻ നടപടി ആരംഭിക്കുക, കുടിശ്ശിക ആശ്വാസം ഉടൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു.പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഗോപാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരൻ, പ്രസിഡന്റ് ബി.പരമേശ്വരൻ, വി.കുഞ്ഞികൃഷ്ണൻ,ജില്ല കമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘടയിൽ പുതുതായി അംഗത്വം എടുത്തവരെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.സെക്രട്ടറി കെ.ചന്ദ്രൻ സ്വാഗതവും കെ.മോഹൻദാസ് നന്ദിയും പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |