പയ്യാവൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഇമ്മിണി ബലിയ' കഥകൾ തേടി സ്‌കൂൾ വിദ്യാർത്ഥികൾ വായനശാലയിലെത്തി. വായനാ മസാചരണത്തോടനുബന്ധിച്ച് കാഞ്ഞിലേരി പൊതുജന വായനശാല സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിന്റെ ഭാഗമായാണ് കാഞ്ഞിലേരി എ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ അയനത്ത് വിദ്യാർത്ഥികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി. വായനശാലാ പ്രസിഡന്റ് പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപകൻ സി പി.ചന്ദ്രൻ, പി.പ്രഭാകരൻ, പി.മഹിജാമണി, കെ.സി.കുഞ്ഞമ്പു നമ്പ്യാർ, പി.ശോഭന, കെ.സ്മിനി, കെ.കെ.നൗഷാദ്, വേദ ശ്രീകുമാർ, കെ.വി.അരുണിമ, അദിതി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |