പുതിയതെരു: ഡോക്ടർമാരുടെ അഭാവം, മരുന്നുക്ഷാമം ,കമ്പ്യൂട്ടർ തകരാർ, തുടങ്ങിയ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ചിറക്കൽ എഫ്.എച്ച്.സിക്ക് മുന്നിൽ പഞ്ചായത്ത് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ വി.മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.സിദ്ദീഖ് സ്വാഗതം പറഞ്ഞു, വി.അഹമ്മദ്, പി.ഒ. ചന്ദ്രമോഹനൻ, മുഹമ്മദ് കുഞ്ഞി ഹാജി, കാട്ടാമ്പള്ളി രാമചന്ദ്രൻ, എസ്.എൽ.വി. മുഹമ്മദ് കുഞ്ഞി, യു.ഹംസ ഹാജി എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ്, പി.വി.സീമ, കെ.വി. സിന്ധു, സുജീറ, പാറയിൽ ശ്രീരതി, ലത, സ്വേത സന്തോഷ്,ജീജ പുതിയാപ്പറമ്പ് , അർഫാത്ത്, സർഫുദ്ദീൻ കാട്ടാമ്പള്ളി, കെ.രമേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |