വടക്കഞ്ചേരി: ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൂലങ്കോട് ശ്രീ കുറുംബ കല്യാണ മണ്ഡപത്തിൽ നടന്ന 30ാം സ്ത്രീധന രഹിത സമൂഹ വിവാഹത്തിലൂടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തിലെ 13 യുവതികൾ മംഗല്യവതികളായി. ട്രസ്റ്റ് സ്ഥാപക ട്രസ്റ്റിയായ പി.എൻ.സി.മേനോന്റെ പത്നിയും ട്രസ്റ്റിയുമായ ശോഭ മേനോനും മകൾ ബിന്ദു മേനോനും ചേർന്ന് ദമ്പതികൾക്ക് താലിമാല നൽകി. എം.എൽ.എമാരായ കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, എ.ഡി.ജി.പി പി.വിജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, മുൻ മന്ത്രിമാരായ വി.സി.കബീർ, കെ.ഇ.ഇസ്മായിൽ, മുൻ എം.എൽ.എ സി.ടി.കൃഷ്ണൻ, ട്രസ്റ്റി എ.ആർ.കുട്ടി, ട്രസ്റ്റ് സീനിയർ മാനേജർ പി.പരമേശ്വരൻ, സാമൂഹിക ശാക്തീകരണ വിഭാഗം മാനേജർ എം.ഹരിദാസ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ എന്നിവർ പങ്കെടുത്തു. 2003 ലാണ് ശ്രീകുറുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികൾക്കായി സമൂഹ വിവാഹം ആരംഭിച്ചത്. ഇന്നലെ നടന്ന വിവാഹത്തോടെ ഇതുവരെ 710 യുവതികളാണ് സമൂഹ വിവാഹത്തിന്റെ ഭാഗമായി വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |