കൊല്ലം: കെ.കരുണാകരൻ രാജ്യത്തിന് മാതൃകയായ ഭരണാധികാരിയായിരുന്നെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ കെ.കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ ജന്മദിന സ്മൃതി സംഗമവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റഡി സെന്റർ കൊല്ലം ജില്ലാ ചെയർമാൻ ബി.ശങ്കരനാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കോയിവിള രാമചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, അഡ്വ.മണ്ണൂർ വി.കെ. ഐസക്ക്, വിനുമംഗലത്ത്, റിയാസ് റഷീദ്, എസ്.ആർ.കെ. പിള്ള, ദേവരാജൻ, അഡ്വ. ജി.അജിത്ത്, സാബു ബെനഡിക്ട്, പി.ആർ.രാകേഷ് കുമാർ, അനിൽ പേഴാതിൽ, എം.നൗഷാദ്, ഷീബ തമ്പി, അരുൺ ശങ്കർ, കുറ്റിയിൽ ഷാനവാസ്, നാസിമുദ്ദീൻ കൂട്ടിക്കട, വീരേന്ദ്രകുമാർ, അയത്തിൽ ശ്രീകുമാർ, സുധീർ കൂട്ടുവിള.എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |