തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ അദ്ധ്യാപകരും ജീവനക്കാരും ജില്ലയിലെ ഓഫീസ് കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ യോഗം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.ജി. രാജീവ്, യൂണിയൻ ജില്ലാ ട്രഷറർ പി.എം. റഫീഖ്, ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, ഏരിയാ സെക്രട്ടറിമാരായ കെ.എസ്. സുമിത്, മുഹമ്മദ് ജലീൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |