കുമളി: കെ.എസ്.ആർ.ടി.സി ബസിലേക്ക് വീണ മരത്തിന്റെ ചില്ലകൊണ്ട് വാഹനത്തിന്റെ മുൻ ഗ്ലാസ് തകർന്നു. ഇന്നലെ രാവിലെ 11ന് കുമളി ഡിപ്പോയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ബസിന്റെ മുൻഗ്ലാസിലാണ് മരച്ചില്ല വീണത്. കുമളി ചെളിമടയ്ക്ക് സമീപം 11.20നാണ് അപകടം നടന്നത്. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും തന്നെ പരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |