വിഴിഞ്ഞം: തീരമൈത്രി പദ്ധതിയുടെ കീഴിൽ ഒരു കുടുംബം ഒരു സംരംഭം, ഗ്രൂപ്പ് സംരംഭങ്ങൾ എന്നിവ തുടങ്ങുന്നതിന് എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.അപേക്ഷാഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്,ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷ അതത് മത്സ്യഭവൻ ഓഫീസുകളിൽ സ്വീകരിക്കും. അവസാന തീയതി 25. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18 നും 45 നും ഇടയ്ക്കു പ്രായമുള്ള വനിതകളായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് സ്റ്റേഷനി (വിഴിഞ്ഞം)ൽ ബന്ധപ്പെടാം. ഫോൺ- 9895332871, 9847907161, 8075162635.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |