കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ ആശങ്കകളും ആവലാതികളും പൂർണ്ണമായും അകറ്റാൻ സർക്കാർ അടിയന്തരമായി മുന്നോട്ട് വരണമെന്ന് പനമരം ബദ്രുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെ നേരിൽ കണ്ട് അഭ്യർഥിച്ചു. ചെറിയ പോരായ്മകൾ സംഭവിക്കുമ്പോൾ അത് സമൂഹം വലുതായി കാണും. അതിനവസരം കൊടുക്കാതെ പഴുതുകൾ അടച്ച പ്രവർത്തനം സർക്കാർഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യപ്പെട്ടു. കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മുഴുവൻ ജനങ്ങൾക്കും ബോധ്യപ്പെടുന്ന രീതിയിൽ വ്യക്തമായ ചിത്രം 30 ന് മുമ്പ് പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |