പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ് അന്തർദേശീയ ലഹരി വിരുദ്ധദിനാചരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എസ്.സനിൽ ഉദ്ഘാടനം നിർവഹിച്ചു.
മാർത്തോമ എച്ച് എസ് എസ് പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ അദ്ധ്യക്ഷനായി. ഡി വൈ എസ് പി എസ്.അർഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ.ഷംലാ ബീഗം, ജില്ലാ പ്രൊബേഷൻ ഓഫീസർ സിജു ബെൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളിയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |