ആലപ്പുഴ: ജില്ലാകോടതിപ്പാലം പൊളിക്കുന്നതിന് മുന്നോടിയായി, ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായുള്ള ട്രയൽ റൺ 10ന് മുമ്പ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഫണ്ട് ഡവലപ്മെന്റ് ബോർഡ് ട്രാഫിക് പൊലീസിന് കത്തുനൽകി. ട്രയൽ റൺ പൂർത്തിയായാൽ ഉടൻ ഗതാഗതം വഴിതിരിച്ചുവിട്ട് തെക്കേക്കരയിലെ റോഡ് അടയ്ക്കാനാണ് പദ്ധതി.
എന്നാൽ, ഗതാഗതനിയന്ത്രണത്തിനാവശ്യമായ ട്രാഫിക് വാർഡൻമാരെ നിയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ട് ഡസനിലധികം വാർഡൻമാരെയാണ് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് വർഷത്തേക്ക് ഇവർക്കുള്ള ഫണ്ട് ലഭ്യമാക്കാൻ കിഫ് ബി തയ്യാറാകുമോയെന്നതിലും വ്യക്തതയില്ല. അതിനാൽ ഇക്കാര്യത്തിൽ കെ.ആർ.എഫ്.ബി കളക്ടറുടെ നിർദേശം തേടിയിട്ടുണ്ട്. മഴയും വ്യാപാരികൾ നൽകിയ കേസും കാരണം കരാർ കമ്പനിക്ക് നിർമ്മാണ സ്ഥലം പൂർണമായും വിട്ടുകൊടുക്കുന്നതും അനന്തമായി നീളുകയാണ്. സമയം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ചെലവ് കൂട്ടാനിടയാക്കും.
ട്രയൽ കഴിഞ്ഞാൽ റോഡ് അടയ്ക്കും
# ട്രാഫിക് പൊലീസ് ട്രയൽ റൺ പൂർത്തിയായാൽ അടുത്ത ദിവസം തന്നെ റോഡ് അടയ്ക്കാനാണ് തീരുമാനം
#റിഗിന് പിന്നാലെ കൂടുതൽ ഉപകരണങ്ങൾ തെക്കേക്കരയിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്
# വ്യാപാരികളുടെ നഷ്ടപരിഹാരക്കേസിൽ തീർപ്പായതോടെ കടകൾ പൊളിച്ചുനീക്കലും മരങ്ങൾ മുറിച്ചുമാറ്റലുമാണ് ശേഷിക്കുന്നത്
#കടകൾ പൊളിക്കുന്നതിന് ടെണ്ടർ സ്വീകരിച്ച കരാറുകാർ തിങ്കളാഴ്ച എഗ്രിമെന്റ് ഒപ്പുവച്ചാലുടൻ പൊളിക്കൽ തുടങ്ങും
# മരങ്ങൾ മുറിക്കാനുള്ള ടെണ്ടർ നേരത്തെ നൽകിയിട്ടുള്ളതിനാൽ കടകൾ പൊളിച്ചശേഷം അവ മുറിച്ച് മാറ്രാൻ തടസമില്ല
# കടകൾ പൊളിക്കലും മരം മുറിയും കഴിഞ്ഞാൽ റോഡ് അടച്ച് പൈലിംഗ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ കരാർ കമ്പനി ആരംഭിച്ചു കഴിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |