ന്യൂഡൽഹി: അർജന്റീന സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്യൂണസ് ഐറിസ് നഗരം ആദരിച്ചു.
നഗരത്തിന്റെ പ്രതീകാത്മക താക്കോൽ (കീ ടു ദി സിറ്റി) ബഹുമതിയാണ് നൽകിയാണ് ആദരിച്ചത്. നഗര സർക്കാർ മേധാവി ഹോർഹേ മേക്രി പുരസ്‌കാരം സമ്മാനിച്ചു. ഹോർഹേ മേക്രിയിൽനിന്നു താക്കോൽ സ്വീകരിക്കുന്നതിൽ അഭിമാനമെന്ന് മോദി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു.
പ്രധാനപ്പെട്ട മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ മോദിയും അർജന്റീന പ്രസിഡന്റ് ജാവിയേർ മിലിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ധാരണയായി. അർജന്റീന ഇന്ത്യയ്ക്ക് ഇലക്ട്രിക് കാർ ബാറ്ററികൾക്കുള്ള ലിഥിയം, ഷെയ്ൽ ഗ്യാസ് എന്നിവ വിതരണം ചെയ്യും. പകരം ഇന്ത്യ അർജന്റീനയ്‌ക്ക് കുറഞ്ഞ വിലയ്‌ക്ക് മരുന്നുകൾ നൽകും. പ്രതിരോധ പങ്കാളിത്തവും വ്യാപാരവും വികസിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. ഗുജറാത്തിലെ ഗീർവനം കാണാൻ പ്രധാനമന്ത്രി മോദി മിലിയെ ക്ഷണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |