സനാ: യെമന് സമീപം ചെങ്കടലിൽ കപ്പലിന് നേരെ ആക്രമണം. തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചെന്ന് ബ്രിട്ടീഷ് സൈന്യം ഇന്നലെ രാത്രി അറിയിച്ചു. യെമനിലെ ഹൊദെയ്ദ തീരത്ത് നിന്ന് 100 കിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറ് മേഖലയിൽ സഞ്ചരിക്കവെ കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ്, ഡ്രോൺ-ബോട്ട് ആക്രമണങ്ങളും ഉണ്ടായെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂതി വിമതരാകാം പിന്നിൽ എന്ന് കരുതുന്നു. ആക്രമിക്കപ്പെട്ട കപ്പലിനെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |