മംഗളൂരു: വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബി ജെ പി നേതാവിന്റെ മകൻ അറസ്റ്റിൽ. ബി ജെ പി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനായ കൃഷ്ണ റാവുവാണ് അറസ്റ്റിലായത്. മകൾ ഗർഭിണിയായതോടെ ഇയാൾ മുങ്ങുകയായിരുന്നുവെന്ന് വിദ്യാർത്ഥിനിയുടെ അമ്മ പറഞ്ഞു.
ഹൈസ്‌കൂൾ കാലം തൊട്ട് പെൺകുട്ടിയും കൃഷ്ണ റാവുവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ലൈംഗിക ചൂഷണം ചെയ്തു. ഗർഭിണിയായതോടെ ഇയാൾ മുങ്ങി. പെൺകുട്ടിയ്ക്ക് ഏഴ് മാസമായപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാരറിയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം ജഗന്നിവാസ റാവുവിനെ കണ്ട് വിവരമറിയിച്ചു. ആദ്യം വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനൽകി. എന്നാൽ പിന്നീട് ആത്മഹത്യ ഭീഷണി മുഴക്കിയെന്ന് കുടുംബം ആരോപിച്ചു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അബോർഷൻ ചെയ്യണമെന്നും പണം നൽകാമെന്നും ബി ജെ പി നേതാവ് പറഞ്ഞതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് മൂന്ന് മാസമാകുമ്പോൾ ഡി എൻ എ ടെസ്റ്റ് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ ഡി എൻ എ പരിശോധന ബി ജെ പി നേതാവ് എതിർത്തു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് സത്യം ചെയ്യാൻ ഇയാൾ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ജാതിയും പെൺകുട്ടിയുടെ കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തിന് തടസമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |