തൃപ്പൂണിത്തുറ: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് ബി.ജെ.പി. മേഖല സെക്രട്ടറിയും കൗൺസിലറുമായ പി.എൽ. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇൻചാർജ് സമീർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമാർ എം.എസ്., പി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അജിത്കുമാർ, ചന്ദ്രൻ കെ.ബി., മുരളീധരൻ എം.കെ., രഞ്ജിത്ത് രവി, രാജൻ പനക്കൽ, അനിത ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |