പാവറട്ടി : വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ പി.എസ്. സതീശൻ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങ് ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ എസ്.എസ്. എൽ.സി, പ്ലസ്.ടു വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവരെയും ഗെയ്ഡിങ്ങിൽ രാജപുരസ്‌ക്കാർ നേടിയവരെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി. ബി. ശാലിനി സതീശൻ അനുസ്മരണ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |