തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കരോക്കെ ഗാനാലാപന മത്സരം 19ന് രാവിലെ 8.30ന് മ്യൂസിയം കെ.സി.എസ്.പണിക്കർ ഗ്യാലറി ഓഡിറ്റോറിയത്തിൽ നടക്കും. 9ന് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ് ഉദ്ഘാടനം ചെയ്യും. മലയാളം,തമിഴ് ചലച്ചിത്ര വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം. 10 മുതൽ 15 വയസ് വരെയുള്ളവർക്ക് മത്സരിക്കാം. വിജയികൾക്ക് ഡിസംബർ 31ന് നടക്കുന്ന ത്രീസ്റ്റാർ സിംഗേഴ്സ് മെഗാ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |