കാഞ്ഞങ്ങാട് : ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതി നേതൃത്വത്തിൽ തൊഴിൽ അവകാശ സംരക്ഷണ സദസ്സ് നടത്തി. എ.ഐ.ടി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ, എ.കെ. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.പത്മനാഭൻ, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് കുമാർ ചാലിൽ ,
സി കെ.ബിജുരാജ് , ദിവകാരൻ ബാനം, യമുന രാഘവൻ, വിനയൻ കല്ലത്ത്, എം.ടി.രാജീവൻ, എസ്.എൻ.പ്രമോദ്, പി.സനൂപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |